തൊടുപുഴ: ഇന്‍കാസ് ഖത്തര്‍ ഇടുക്കിയുടെ നേതൃത്വത്തില്‍ ഓണസംഗമവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് ഉണ്ണി താനത്താളില്‍ അധ്യക്ഷത വഹിച്ചു. റോയ് കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് ഓണസന്ദേശം നല്കി.
ഇന്‍കാസ് ഖത്തര്‍ ഇടുക്കി ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് കെ. അനില്‍കുമാര്‍, അഡ്വൈസറി മെംബറും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷററുമായ ജീസ് ജോസഫ്, ജോയിന്റ് സെക്രട്ടറി മനു മാത്യു എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ബെനെറ്റ് ജേക്കബിനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.